മുംബൈ: ഇന്ത്യ -ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനിയുമായി ഒപ്പുവെച്ച മൂന്ന് കരാറുകള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച അയ്യായിരം കോടിയുടെ കരാറാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും, ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും ശിവസേന പിന്തുണക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ചൈനീസ് കമ്പനികളുമായി ‘മാഗ്നെറ്റിക്ക് മഹാരാഷ്ട്ര 2.0’ കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. എന്നാല്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനികളുമായുള്ള കരാര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരവിപ്പിച്ചത്.ചൈനീസ് കമ്പനികളുമായി കരാറുകളില്‍ ഒപ്പുവെയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി അറിയിച്ചു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്