
പി.ആർ. സുമേരൻ
കൊച്ചി: മലയാളത്തിലും തമിഴിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ ഹരീഷ് പേരടിയും ‘രെട്ട തല’യിലൂടെ പ്രേക്ഷകരിലേക്ക്. ഈ ചിത്രത്തില്‍ ഹരീഷ് പേരടി ഗംഭീര വേഷമാണ് ചെയ്തിരിക്കുന്നത്. അരുണ്‍ വിജയ്ക്കൊപ്പം ഈ ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതതില്‍ സന്തോഷമുണ്ടെന്ന് ഹരീഷ് പേരടി പറഞ്ഞു. ത്രൂഔട്ട് ക്യാരക്ടര്‍ ആണ്. എന്തുകൊണ്ടും പ്രേക്ഷകര്‍ ഈ ചിത്രം സ്വീകരിക്കുമെന്നും താരം പറഞ്ഞു. അരുണ്‍ വിജയ് യുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ സിനിമ. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഉള്ളടക്കമാണ് ചിത്രത്തിലേത്. സംവിധായകന് ഇങ്ങനെയൊരു സിനിമ ഒരുക്കാന്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ അദ്ധ്വാനിക്കുന്നതിന് താന്‍ സാക്ഷിയാണെന്നും ഹരീഷ് പേരടി പറഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങുന്ന ഹരീഷ് പേരടിയുടെ മറ്റൊരു മികച്ച ത്രില്ലര്‍ ചിത്രം കൂടിയാണ് ‘രെട്ട തല’ 25ന് സിനിമ
റിലീസ് ചെയ്യും.


ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി.ഒ.പി:ടിജോ ടോമി,എഡിറ്റർ :ആൻ്റണി,ആർട്ട്: അരുൺശങ്കർ ദുരൈ,ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്, പ്രൊഡക്ഷൻ കൺടോൾ: മണികണ്ഠൻ, കോ-ഡയറക്ടർ: വി.ജെ. നെൽസൺ, പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.ആർ. ലോകനാഥൻ , വസ്ത്രധാരണം: കിരുതിഖ ശേഖര്‍ ,
കൊറിയോഗ്രാഫർ: ബോബി ആന്റിണി സ്റ്റിൽസ് :മണിയൻ , ഡി ഐ : ശ്രീജിത്ത് സാരംഗ്. വിഎഫ്എക്സ് സൂപ്പർവൈസർ: എച്ച് മോണീഷ് ,
.സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ , ഗാനരചന: വിവേക, കാർത്തിക് നേത. പി.ആർ.ഒ. പി.ആർ. സുമേരൻ . പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻ.ടി. സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്.സ്ട്രൈറ്റ് ലൈൻ സിനിമാസ് – രാജശ്രീ ഫിലിംസുമാണ് ‘രെട്ട തല’ വിതരണം ചെയ്യുന്നത്.
പി.ആർ. സുമേരൻ
(PRO)


