കൊല്ലം: വിവാഹ വാഗ്ദാനം നൽകി തൊടുപുഴ സ്വദേശി മെഡിക്കൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവ ഡോക്ടർ ഉടൻ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം ഇയ്യാളെ അറസ്റ്റ് ചെയ്ത് തൊടുപുഴ കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീംകോടതി.
കേസിലെ പ്രതി നിലമേൽ സ്വദേശി ലത്തീഫ് മുർഷിദിനോടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. റിമാൻഡിൽ ആയ പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷവും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നുയെന്ന പരാതിയെ തുടർന്ന് ഹൈക്കോടതി ജാമ്യം റദാക്കി.
തുടർന്ന് സുപ്രീം കോടതിയിൽ ഇയ്യാൾ ഹർജി നൽകിയതിനെ തുടർന്നുള്ള ഉത്തരവിലാണ് അറസ്റ്റ് ചെയ്യാൻ നിർദ്ദേശം.ഇതോടെ ഇയ്യാൾ ഒളിവിൽ പോയി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊടുപുഴ പോലീസുമായി ബന്ധപ്പെടുക.