
മനാമ: ബഹ്റൈനിലെ ഹമദ് ടൗണ്‍ നിവാസികള്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണപ്രവൃത്തിക്കുള്ള ഒരുക്കം തുടങ്ങി.
ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നിര്‍മാണമാരംഭിക്കും. 16 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മാര്‍ക്കറ്റിനായി അനുവദിക്കപ്പെട്ട സ്ഥലം ഏറ്റെടുക്കാന്‍ എസ്കാന് ബാങ്കുമായി സഹകരിച്ച് നടപടികള്‍ ആരംഭിച്ചതായി മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയം അറിയിച്ചു.


