
മനാമ: ബഹ്റൈനിലെ ഇസ ടൗണില്‍ പൊതുപരിപാടികള്‍ നടത്താവുന്ന ഹാള്‍ നിര്‍മ്മിക്കണമെന്ന് എം.പിമാരുടെ നിര്‍ദേശം.
അബ്ദുല്ല അല്‍ റുമൈഹി, അലി അല്‍ ദോസേരി, ലുല്‍വ അല്‍ റുമൈഹി, മുഹമ്മദ് അല്‍ മറാഫി, നജീബ് അല്‍ കവാരി എന്നീ എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ വെച്ചത്. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ഇക്കാര്യം ചര്‍ച്ച ചെയ്യും.
ഈ പ്രദേശത്ത് സൗകര്യപ്രദമായ ഒരു ഹാളില്ലെന്നും പ്രദേശത്തിന്റെ വളര്‍ച്ച ഇത്തരമൊരു വേദിയുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും എം.പിമാര്‍ പറഞ്ഞു.


