
മനാമ: അടുത്ത ഹജ്ജ് സീസണില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന 67 ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരില്‍നിന്ന് അപേക്ഷകള്‍ ലഭിച്ചതായി ബഹ്റൈനിലെ ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് ഒന്നായിരുന്നു.
അംഗീകൃത വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ അപേക്ഷകളും കമ്മിറ്റി അവലോകനം ചെയ്യാന്‍ തുടങ്ങി. ആവശ്യകതകള്‍ പൂര്‍ണ്ണമായും നിറവേറ്റിയവരെ കണ്ടെത്തി അന്തിമ പട്ടിക പ്രഖ്യാപിക്കും.
ടൂര്‍ ഓപ്പറേറ്റര്‍മാരെ അംഗീകരിച്ചതായി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് അവരുടെ സേവനങ്ങളും ചാര്‍ജ് നിര്‍ണ്ണയവും പ്രഖ്യാപിക്കാന്‍ തുടങ്ങാമെന്ന് കമ്മിറ്റി വ്യക്തമാക്കി.
