
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ബുധനാഴ്ച ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചതിനു ശേഷം ഇതുവരെ 20,000ത്തിലധികം പേര് ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി അറിയിച്ചു.
സെപ്റ്റംബര്‍ 16ന് രജിസ്ട്രേഷന് കാലാവധി അവസാനിച്ചതിന് ശേഷം നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് പ്രാഥമിക സ്വീകാര്യതാ അറിയിപ്പുകള് ലഭിക്കും. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ബഹ്റൈന്റെ ക്വാട്ടയായ 4,625 പേര്‍ക്കായിരിക്കും അനുമതി ലഭിക്കുക.
പ്രാഥമികമായി അംഗീകരിച്ചവര്‍ക്ക് ഇഷ്ടപ്പെട്ട ടൂര്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക തീയതി പിന്നീട് പ്രഖ്യാപിക്കും. ലൈസന്‍സുള്ള ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ പാക്കേജുകള്‍ പരസ്യപ്പെടുത്താന്‍ മതിയായ സമയം നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു.
