പോർട്ട് ഓ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഇതുവരെ 2,186 പേരാണ് മരിച്ചത്. പരിക്കേറ്റ പതിനായിരത്തോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.കെട്ടിടാശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
15നാണ് 7.2 തീവ്രതയാണ് രേഖപ്പെടുത്തിയ തുടർച്ചയായ ഭൂകമ്പം ഹെയ്തിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് അനുഭവപ്പെട്ടത്. രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 600,000 ആളുകൾക്കാണ് അടിയന്തര സഹായം ആവശ്യമായിട്ടുള്ളത്.