മനാമ: കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ മൂലം ജോലി നഷ്ട്ടമായി നാട്ടിലേക്ക് മടങ്ങാൻ നിര്‍ബന്ധിതനായ മോഹൻദാസിന് ഗുരുകൃപ എന്ന വാട്സ് ആപ് കൂട്ടായ്മ ഒരു ഉപജീവന മാർഗം എന്ന നിലക്ക് ഒരു പുതിയ ഓട്ടോറിക്ഷ എടുക്കുന്നതിലേക്കു ഒരു ലക്ഷം രൂപ സമാഹരിച്ചു നൽകി. അത് ഡൗൺ പേയ്മെന്റ് ആയി നൽകി കൊണ്ട് മോഹൻദാസ് 24 -08-2020 നു പുതിയ ഓട്ടോ വാങ്ങുകയും ചെയ്തു. ഏകദേശം 8 മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ കൂട്ടായ്മയിലെ ഒരു അംഗം കൂടിയാണ് മോഹൻദാസ്.
ബഹറിനിൽ കോവിഡ് മൂലം മരണപ്പെട്ട അജീന്ദ്രൻ്റെ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങു നൽകുക എന്നുള്ളതാണ് കൂട്ടായ്മയുടെ അടുത്ത ലക്ഷ്യം.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE