മനാമ: കോവിഡ് എന്ന മഹാമാരി പിടിപെട്ടു ബഹറിനിൽ നിര്യാതനായ അജീന്ദ്രൻറെ കുടുംബത്തിന് ഗുരുകൃപ കൂട്ടായ്മ മൂന്നു ലക്ഷം രൂപ കൈമാറി. അജീന്ദ്രൻറെ നിർദ്ദന കുടുംബത്തിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സഹായ സംരംഭത്തിൽ പ്രവാസികളും സ്വദേശികളും പങ്കാളികളായി.
ഈ കൂട്ടായ്മ കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട മറ്റൊരു പ്രവാസിയായ മോഹൻദാസിന് ഓട്ടോറിക്ഷ വാങ്ങാൻ ഈ ആഴ്ച ഒരു ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. വരും കാലത്തും സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുവാൻ ഗുരുകൃപ എപ്പോഴും മുമ്പിൽ തന്നെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ ധനസമാഹരണത്തിനു നേതൃത്വം നൽകിയവർ സതീഷ് കുമാർ, അജികുമാർ , ജയൻദേവരാജ്, ഭദ്രൻ, സനീഷ് ,സുജു, റെജി, മധു, അജിത്പ്രസാദ് എന്നിവർ ആണ്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE