
സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണനൈറ്റ് മായി സഹകരിച്ച് കഴിഞ്ഞദിവസം ജുഫയറിലുള്ള ഉള്ള അൽ നജ്മ ബീച്ച് വൃത്തിയാക്കി.

കുടുംബാംഗങ്ങളും കുട്ടികളുമായി നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി ക്യാപിറ്റൽ ഗവർണനൈറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മിസ്റ്റർ. യൂസഫ് യാക്കൂബി ലോറി ഫ്ലാഗ് ഓഫ് ചെയ്തു. സൊസൈറ്റിയുടെ സാമൂഹിക പ്രതിബദ്ധതയും ഈ നാടിനോടുള്ള സ്നേഹവും പ്രശംസനീയമാണെന്ന് ചടങ്ങിൽ മിസ്റ്റർ. യൂസഫ് യാക്കൂബ് ലോറി ആശംസിച്ചു.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി
ബിനുരാജ് രാജൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾ കോഡിനേറ്റ് ചെയ്തു, തുടർന്നും സൊസൈറ്റി കൂടുതൽ സാമൂഹിക നന്മ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

