മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സ്ഥാപക ദിനാചരണവും രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വർണ്ണാഭമായ ചടങ്ങുകളോടുകൂടി തുടക്കമായി. ചെയർമാൻ സനീഷ് കൂറുമുള്ളിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹറിനിലെ ആരോഗ്യ സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവും കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റുമായ Dr. P.V ചെറിയാൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീനാരായണ കമ്മ്യൂണിറ്റി രക്ഷാധികാരിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ K G ബാബുരാജൻ, I C R F ചെയർമാൻ Dr. ബാബു രാമചന്ദ്രൻ എന്നിവർ മുഖ്യഅതിഥികൾ ആയിരുന്നു. SNCS ചെയർമാൻ സുനീഷ് സുശീലൻ, ബഹറിൻ ബില്ലവാസ് പ്രസിഡണ്ട് ഹരീഷ് പൂജാരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ചടങ്ങിൽ 25 വർഷം പൂർത്തിയാക്കിയ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും, സൊസൈറ്റിയുടെ ബഹറിനിൽ ഉള്ള സ്ഥാപക അംഗങ്ങളായ K. ചന്ദ്രബോസ്, A.V ബാലകൃഷ്ണൻ, അജിത്ത് പ്രസാദ്, ശശിപിള്ള എന്നിവരെയും, സ്ഥാനമൊഴിഞ്ഞ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളെയും ആദരിക്കുകയും ഉണ്ടായി.
കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.
വിഷുവിനോട് അനുബന്ധിച്ച് സൊസൈറ്റിയിൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും, വിഷു സദ്യയും ഉണ്ടായിരിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.