മനാമ: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.
‘എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്’ എന്നെഴുതിയ എം.ടി മടങ്ങുമ്പോള്‍ അനാഥമാകുന്നത് സാഹിത്യത്തിലെ വലിയ ഒരു കാലഘട്ടമാണ് നമ്മൾക്ക് നഷ്ടപ്പെടുന്നത് എന്ന് സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.