
അനീതിക്കെതിരെ പോരാടിയ ശക്തനും ആദർശ ധീരനുമായ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി. എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ഗുരുദേവ സോഷ്യൽ സൊസൈറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

എക്കാലവും പാവങ്ങൾക്കും, കർഷകർക്കും, സാധാരണ തൊഴിലാളികൾക്കും ഒപ്പം നിന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ മഹാനായ പോരാളി സഖാവ്. വിഎസിന്റെ മരണം കേരള ജനതയ്ക്ക് തീരാ നഷ്ടമാണെന്നും കേരളത്തിലെ ജനങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
