കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പോലീസ് പിടികൂടി. അബുദാബിയില്‍നിന്ന് കടത്തികൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പിടിച്ചെടുത്തത്.
സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്. ബാബു (33) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കഞ്ചാവ് എത്തിച്ചയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്.
അബുദാബിയില്‍നിന്ന് കരിപ്പൂരിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. 14 കവറുകളിലായാണ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കിവെച്ചിരുന്നത്. കടത്തുകാരനില്‍നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്ക്കുകയായിരുന്നു റോഷനും റിജിലും. സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കടത്തുകാരന്റെ വിവരം ലഭിച്ചത്. പോലീസെത്തിയത് മനസ്സിലാക്കിയ കടത്തുകാരന് ടാക്സിയില്‍ രക്ഷപ്പെട്ടു. പിന്നീട് പോലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ട്രോളി ബാഗ് കാറില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന നടക്കുകയാണ്.
Trending
- കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
- ന്യൂ ഹൊറൈസൺ സ്കൂൾ ഡ്രൈറേഷൻ കിറ്റുകൾ ഐസിആർഎഫിന് നൽകി
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ നോർക്ക റൂട്ട്സ് വൈസ് ചെയർമാനെ സന്ദർശിച്ചു നിവേദനം നൽകി
- തളിപ്പറമ്പില്‍ 15കാരിയെ പീഡിപ്പിച്ചു; 17കാരനെതിരെ കേസ്
- കൊയിലാണ്ടിക്കൂട്ടം സഹായം കൈമാറി
- ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ മേജര്‍ സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി
- അസര്ബൈജാന് വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്വല സമാപനം