
മനാമ: ബഹ്റൈന്‍ യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘ഗള്‍ഫ് അവെയര്‍ ലീഡേഴ്സ് – വെല്‍ബീയിംഗ് ആന്റ് ലീഡര്‍ഷിപ്പ്’ എന്ന പേരിലുള്ള പരിശീലന പരിപാടിക്ക് തുടക്കമായി.
പരിപാടി നാളെ അവസാനിക്കും. വിവിധ ജി.സി.സി. രാജ്യങ്ങളില്‍നിന്നുള്ള 46 യുവാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഗള്‍ഫ് യുവജനങ്ങളുടെ സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നേതൃത്വപരമായ കഴിവുകളും മാനസികശേഷിയും മെച്ചപ്പെടുത്താനുമുള്ള ബഹ്റൈന്റെ പദ്ധതിയുടെ ഭാഗമാണിത്. ജി.സി.സി. സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിലും നേതൃത്വപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിലും ഈ പരിപാടിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി പറഞ്ഞു.


