
കുവൈത്ത് സിറ്റി: ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഗള്‍ഫ് കപ്പ് (ഖലീജി സെയ്ന് 26) ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ കുവൈത്തിനെ 1-0ന് തോല്‍പ്പിച്ച് ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീം ഫൈനലില്‍ ഇടം നേടി.
74ാം മിനിറ്റില്‍ മുഹമ്മദ് ജാസിം മര്ഹൂണാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. മഹ്ദി അബ്ദുള്‍ ജബ്ബാര്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് 51ാം മിനിറ്റില്‍ പത്ത് പേരുമായാണ് ബഹ്റൈന്‍ കളിച്ചത്. ഗള്‍ഫ് കപ്പ് ഫൈനലില്‍ ബഹ്റൈന്‍ ഒമാനെ നേരിടും.
