
മനാമ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ബഹ്റൈന്‍ പൗരര്‍ ജാഗ്രത പാലിക്കണമെന്നും ശക്തമായ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അഭ്യര്‍ത്ഥിച്ചു.
ദേശീയ ഐക്യത്തിന്റെയും സാമൂഹിക സ്ഥിരതയുടെയും പ്രാധാന്യം കൗണ്‍സില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചിന്താപൂര്‍വ്വമായ പെരുമാറ്റവും പൊതു ക്രമം സംരക്ഷിക്കാനുള്ള കൂട്ടായ പ്രതിബദ്ധതയുമുണ്ടാകണം. ഭിന്നതയ്ക്ക് കാരണമാകുന്നതോ പൊതു സമാധാനം തകര്‍ക്കുന്നതോ ആയ കിംവദന്തികളിലേക്കോ ആഹ്വാനങ്ങളിലേക്കോ വലിച്ചിഴക്കപ്പെടുന്ന് ദേശീയ ഐക്യത്തിനും സാമൂഹിക സ്ഥിരതയ്ക്കും ഭീഷണിയാകും. അപ്രതീക്ഷിത പ്രത്യാഘാതങ്ങളുണ്ടാക്കുന്നതോ ദേശീയ ഐക്യത്തെ അപകടപ്പെടുത്തുന്നതോ ആയ പ്രതിലോമകരമായ പെരുമാറ്റത്തില്‍നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം.
ഈ നിര്‍ണായക സമയത്ത് ഐക്യദാര്‍ഢ്യത്തിന്റെയും പരസ്പര ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും സജീവമായ പങ്ക് വഹിക്കാന്‍ മതനേതാക്കളോടും പ്രസംഗകരോടും സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളോടും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.