
മനാമ: ബഹ്റൈനില്‍ അഞ്ചു വര്‍ഷത്തിലേറെ പഴക്കംചെന്ന മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് 300 മുതല്‍ 700 ദിനാര്‍ വരെ കുറയ്ക്കാനുള്ള പാര്‍ലമെന്റിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. ഇത് 1,000 ദിനാറായി തന്നെ തുടരും.
ഇത്തരം കാറുകളുടെ രജിസ്ട്രേഷന് ഫീസ് കുറയ്ക്കണമെന്നും രജിസ്ട്രേഷന് ക്രമപ്പെടുത്തുന്നതിന് 30 ദിവസം സമയം നല്‍കണമെന്നുമായിരുന്നു പാര്‍ലമെന്റിന്റെ നിര്‍ദേശം. നിലവിലെ ഫ്രീസ് താഴ്ന്ന വരുമാനക്കാരായ പൗരരില്‍ അന്യായമായ ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹനാന് ഫര്‍ദാന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. പാര്ലമെന്റ്അത് അംഗീകരിച്ച് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.


