
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2026ലെ വേനല്‍ക്കാല ശൃംഖലയുടെ ഭാഗമായി മിലാനില്‍ സ്റ്റോപ്പോടെ സര്‍വീസ് നടത്തിയിരുന്ന ജനീവ, നൈസ് എന്നിവിടങ്ങളിലേക്കുള്ള സീസണല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുംു.
മെയ് 24ന് നൈസിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ച് സെപ്റ്റംബര്‍ 27 വരെ പ്രവര്‍ത്തിക്കും. ജനീവ സര്‍വീസുകള്‍ ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 11 വരെ പ്രവര്‍ത്തിക്കും. രണ്ട് റൂട്ടുകളും ഗള്‍ഫ് എയറിന്റെ എയര്‍ബസ് എ321 നിയോ വിമാനം ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് നടത്തും. ഇത് യൂറോപ്പില്‍ രാവിലെ എത്തിച്ചേരാന്‍ സൗകര്യപ്രദമാണ്.
രണ്ട് റൂട്ടുകളിലും ഇപ്പോള്‍ ബുക്കിംഗിന് ലഭ്യമാണ്. ഇത് വിനോദ യാത്രക്കാര്‍ക്കും കുടുംബങ്ങള്‍ക്കും പ്രധാന യൂറോപ്യന്‍ വേനല്‍ക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാന്‍ സൗകര്യപ്രദമാണ്.
gulfair.com, ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്പ്, ഗള്‍ഫ് എയര്‍ കോണ്ടാക്റ്റ് സെന്റര്‍ എന്നിവ വഴിയും ട്രാവല്‍ ഏജന്റുമാര്‍ വഴിയും ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.


