
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക കൊമേഴ്സ്യല്‍ സര്‍വീസ് സര്‍വീസുകള്‍ പാരീസിലേക്കും മനിലയിലേക്കുംകൂടി വ്യാപിപ്പിച്ചു. ഇതോടെ മൊത്തം ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 10 ആയി.
ലണ്ടന്‍ ഹീത്രോ, മുംബൈ, ബാങ്കോക്ക്, ഫ്രാങ്ക്ഫര്‍ട്ട്, നെയ്റോബി, കെയ്റോ, കാസബ്ലാങ്ക, ചെന്നൈ എന്നിവിടങ്ങളിലേക്ക് നിലവില്‍ താല്‍ക്കാലിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ബഹ്റൈന്റെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര ബന്ധം നിലനിര്‍ത്താനുള്ള ഗള്‍ഫ് എയറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.
ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ ഗതാഗത സൗകര്യം നല്‍കും.


