
മനാമ: ലണ്ടനിലെ ഹീത്രോ വിമാനത്താവളം അടച്ചുപൂട്ടിയത് തങ്ങളുടെ നിരവധി വിമാന സര്‍വീസുകളെ ബാധിച്ചതായി ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ അറിയിച്ചു.
ദുരിതബാധിതരായ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങളും താമസ സൗകര്യങ്ങളും ഒരുക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനിയുടെ മുന്‍ഗണന.
അടച്ചുപൂട്ടല്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ഗള്‍ഫ് എയര്‍ ഖേദം പ്രകടിപ്പിച്ചു.
