
മനാമ: ഈജിപ്തിലെ തീരദേശ നഗരമായ അല്‍ അലമൈനിലേക്ക് സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ അറിയിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഈജിപ്ത് സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഈ തീരുമാനം. സന്ദര്‍ശന വേളയില്‍ അദ്ദേഹം ഈജിപ്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കുന്നത്.
അടുത്ത വര്‍ഷം മുതല്‍ കമ്പനിയുടെ ആധുനികവും സുഖപ്രദവുമായ എയര്‍ബസ് എ320 ഉപയോഗിച്ചായിരിക്കും സര്‍വീസ്. 1974 മുതല്‍ ഗള്‍ഫ് എയര്‍ ഈജിപ്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. മുമ്പ് ഷാം അല്‍ ഷെയ്ഖിലേക്കും അലക്സാണ്ട്രിയയിലേക്കും സര്‍വീസ് നടത്തിയിരുന്ന ഗള്‍ഫ് എയര്‍ ഇപ്പോള്‍ കെയ്റോയിലേക്ക് രണ്ടു ദിവസത്തിലൊരിക്കല്‍ സര്‍വീസ്നടത്തുന്നുണ്ട്.
