
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും തിരിച്ചും പരിമിതമായ സര്‍വീസുകള്‍ പുനരാരംഭിച്ചു.
ബഹ്റൈന്റെ വ്യോമാതിര്‍ത്തി തുറക്കുകയും അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് പുനരാരംഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വകുപ്പ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. ഇറാന്റെ ആക്രമണം നടന്നിരുന്ന സമയത്ത് ഗള്‍ഫ് എയര്‍ സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളം വഴി പരിമിതമായ സര്‍വീസുകള്‍ നടത്തിയിരുന്നു.


