മനാമ: ബഹ്റൈനിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ഇന്ന് പുതിയ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലിൽ നിന്ന് ആദ്യത്തെ വാണിജ്യ വിമാനം സർവീസ് നടത്തി. ഡല്ഹിയിലേക്കായിരുന്നു ആദ്യത്തെ വാണിജ്യ വിമാനം സർവീസ്. ഏറ്റവും പുതിയ എയർബസ് എ 320 നെയോ വിമാനമാണ് ബഹ്റൈൻ സമയം പകൽ 2.35 ന് ആദ്യ സർവീസിനായി പുറപ്പെട്ടത്. പുതിയ ടെർമിനലിലേക്കുള്ള ആദ്യത്തെ ഇൻകമിംഗ് ഫ്ലൈറ്റ് ലാഹോറിൽ നിന്നുമായിരുന്നു. ഗൾഫ് എയറിന്റെ തന്നെ പ്രധാന വിമാനമായ ബോയിംഗ് 787-9 പ്രാദേശിക സമയം പകൽ 2.50 ന് ലാൻഡ് ചെയ്തു.
പുതിയ ടെർമിനൽ ദശലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്ര സുഗമമാക്കുകയും ബഹ്റൈനിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും. പുതിയ എയർപോർട്ട് ടെർമിനലിൽ ഗൾഫ് എയറിലെ ഫാൽക്കൺ ഗോൾഡ്, ഇക്കോണമി ക്ലാസ് യാത്രക്കാർക്കായി ഒരു പ്രത്യേക ചെക്ക്-ഇൻ ഏരിയയും പഴയ വിമാനത്താവളത്തിലെതിനേക്കാൾ ഇരട്ടി വലുപ്പവും ശേഷിയുമുള്ള ഒരു പുതിയ ഫാൽക്കൺ ഗോൾഡ് ലോഞ്ചും ഉൾപ്പെടുത്തും.