
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറും ഫോര്‍മുല വണ്ണും സംയുക്തമായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ 75ാം വാര്‍ഷികം ആഘോഷിച്ചു.
ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ വേളയില്‍ ഗള്‍ഫ് എയറിന്റെ പാഡക് ക്ലബ് സ്യൂട്ടിലാണ് പരിപാടി നടന്നത്. ചടങ്ങില്‍ ഗള്‍ഫ് എയറിന്റെ 75ാം വാര്‍ഷിക മുദ്രാവാക്യമായ ’75 വര്‍ഷത്തേക്ക് ലോകത്തെ നിങ്ങളിലേക്ക് കൊണ്ടുവരിക’ അനാച്ഛാദനം ചെയ്തു.
ഗള്‍ഫ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഗോ, ഫോര്‍മുല 1 പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റെഫാനോ ഡൊമനെിക്കലി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ സര്ക്യൂട്ടില്നിന്നുള്ള വിശിഷ്ടാതിഥികളെയും പ്രതിനിധികളെയും ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് താഖിയുടെ സാന്നിധ്യത്തില്‍ സ്വാഗതം ചെയ്തു.
ഫോര്‍മുല വണ്ണിനോടൊപ്പം 75ാം വാര്‍ഷികം ആഘോഷിക്കുന്നത് തങ്ങളുടെ പങ്കാളിത്ത പ്രതിബദ്ധതയുടെ തെളിവാണെന്ന് ജെഫ്രി ഗോ പറഞ്ഞു.
