
മനാമ: മുംതലക്കത്തിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഗള്‍ഫ് എയറിന്റെ കുറെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന നിര്‍ദേശം ബഹ്റൈന്‍ പാര്‍ലമെന്റ് തള്ളി.
ഖാലിദ് മുനാഖ് എം.പിയാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്. വിമാനക്കമ്പനിക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡി കുറയ്ക്കാനും പ്രകടനം മെച്ചപ്പെടുത്താനും ലാഭം വര്‍ധിപ്പിക്കാനും സ്വകാര്യവല്‍ക്കരണം സഹായിക്കുമെന്ന സാമ്പത്തിക കാര്യ സമിതിയുടെ ശുപാര്‍ശയെ ഭൂരിപക്ഷം എം.പിമാരും എതിര്‍ത്തു. ഖാലിദ് ബുനാഖിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ സാമ്പത്തിക കാര്യ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
ഗള്‍ഫ് എയറിന് രാഷ്ട്ര ബജറ്റില്‍ നീക്കിവെക്കുന്ന സാമ്പത്തിക സഹായം കുറയ്ക്കുക, വിമാനക്കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡും എക്സിക്യൂട്ടീവ് മാനേജ്മെന്റ് ഘടനയും പുനഃക്രമീകരിക്കുക, കമ്പനിയുടെ പ്രകടനവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക, ലാഭം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സാമ്പത്തിക കാര്യ സമിതി നല്‍കിയിരുന്നു.
