
കൊല്ലം: കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി ഓർമ്മ ശക്തിയിൽ ഗിന്നസ് ലോക റെക്കോർഡ് ജേതാവും മെമ്മറി ട്രൈനറും ആയ ശാന്തി സത്യൻ അനിത്സൂര്യ ഓർമ്മയുടെ രസതന്ത്രം എന്ന പരിപാടി നടത്തി.
കുട്ടികളുടെയും, മുതിർന്നവരുടെയും വിഭാഗത്തിൽ മത്സരം നടന്നു. പേര് സൂചിപ്പിക്കുന്ന പോലെ കുട്ടികൾക്ക് ഓർമ്മയുടെ രസതന്ത്രമായി ഈ പരിപാടി.

രണ്ട് മണിക്കൂർ നീണ്ടു നിന്ന പരിപാടി വ്യത്യസ്തത കൊണ്ട് എല്ലാവർക്കും പുതിയ അനുഭവമായി കുട്ടികൾ കളിച്ചും, ചിരിച്ചും പരിപാടിയുടെ ഭാഗമായി, കാണികൾക്കും ഉത്തരം പറയാനുള്ള അവസരം ഉണ്ടായിരുന്നു.

ഇരു വിഭാഗത്തിലും ഒന്നാം സമ്മാനം വാങ്ങിയവർക്ക് കടയ്ക്കൽ മിനർവ്വ ഗോൾഡ് ആൻഡ് സിൽവർ ജൂവലറി നൽകിയ 1000 രൂപ ക്യാഷ് പ്രൈസും, കടയ്ക്കൽ സാംസ്കാരിക സമിതി നൽകിയ ട്രോഫിയും, രണ്ടാം സമ്മാനം ലഭിച്ചവർക്ക് ട്രോഫിയും റോബിൻസ്കൂബും സമ്മാനമായി നൽകി.

സമ്മാനങ്ങൾ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, സംഘാടക സമിതി ജനറൽ കൺവീനവർ വി സുബ്ബലാൽ എന്നിവർ ചേർന്ന് നൽകി.
റിപ്പോർട്ട്: സുജീഷ് ലാൽ
