
മനാമ: ബഹ്റൈനില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഗള്‍ഫ് എയര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിലിറക്കി.
കഴിഞ്ഞദിവസം രാത്രി 10.33ന് ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട ജി.എഫ്. 274 യാത്രാവിമാനമാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുവിട്ടത്. സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് വിമാനം മുംബൈയില്‍നിന്ന് പറന്നുയര്‍ന്ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി ഗള്‍ഫ് എയര്‍ അധികൃതര്‍ അറിയിച്ചു.


