മനാമ: ഗുദൈബിയ വോളന്റീർ വാട്സ്ആപ് കൂട്ടായ്മ നബിദിനം ആഘോഷിച്ചു. നബിദിനത്തോടനുബന്ധിച്ചു രണ്ടായിരത്തിൽ അധികം പേർക്ക് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു. അൻസാർ അൻവരി ശിഹാബ് അറഫ , സലാം ചോല , മൂസ വടകര ഹാരിസ് പഴയങ്ങാടി, അബ്ദുറഹ്മാൻ ഹാജി, മുസ്തഫ എലൈറ്റ് , റൗഫ് എംഎംവി, സിദ്ധീഖ് കാട്ടാമ്പള്ളി, ഇസ്മായിൽ പറമ്പത് , അൻവർ സാദാത്ത് പരപ്പനങ്ങാടി , സൈഫുദ്ധീൻ വളാഞ്ചേരി, ജബ്ബാർ മണിയൂർ, സിദ്ദീഖ് ലിലു ഫോൺ, ഉസ്മാൻ തെന്നല, രാജേഷ് നമ്പ്യാർ കണ്ണൂർ , റിയാസ് കൊല്ലം, ഷിബു സലിം സിറാജ് , അബ്ദുല്ല, മുഹമ്മദ് കുഞ്ഞി കാസർഗോഡ് എന്നിവർ നേതൃത്വം നൽകി.
തുടർ ദിവസങ്ങളിൽ നാട്ടിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കു ധനസഹായവും ചികിൽസക്കു ബുദ്ധിമുട്ടുന്നവർക്കു ചികിൽസാ സഹായം നൽകുവാനും തീരുമാനിച്ചതായി ചെയര്മാൻ അബ്ദുറഹ്മാൻ മാട്ടൂൽ, കൺവീനർ സനാഫു റഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ നബിദിനത്തിൽ ഭക്ഷണം ഉണ്ടാക്കാൻ മുഴുവൻ സമയവും സജീവമായി രംഗത്തുണ്ടായിരുന്ന രാജേഷ് നമ്പ്യാരെ കമ്മിറ്റി അഭിനന്ദിച്ചു. മത സൗഹാർദ്ദത്തിന് മാതൃക കാണിച്ചു തന്ന ആ തിരുനബിയുടെ ദിനത്തിൽ തന്നെ ഒത്തു കൂടുവാനും ഭക്ഷണം പാകം ചെയ്യുവാനും സാധിച്ചത് വേറിട്ട അനുഭവമായതായി കമ്മിറ്റി വിലയിരുത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ഭക്ഷണം പാകം ചെയ്തത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മുഹമ്മദ് നബിയെ ലോകത്തിന്നനുഗ്രഹമായിട്ടല്ലാതെ നാം പടച്ചിട്ടില്ല എന്ന ഖുർആൻ സൂക്തം ഉദ്ധരിച്ചു കൊണ്ടു അൻസാർ അൻവരി കൊല്ലം പ്രസംഗിച്ചു. എല്ലാ മതസ്ഥരും ഒന്നിച്ചാഘോഷിക്കേണ്ട ഒരുദിനമാണെന്നും സൂക്തം ഉദ്ധരിച്ചത് പോലെ തിരു നബി ലോകത്തിനാകമാനം അനുഗ്രഹമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ , കെഎംസിസി പ്രതിനിധി റൗഫ് എംഎംവി , ഒഐസിസി പ്രതിനിധിമാരായ സൽമാനുൽ ഫാരിസ്, ഫിറോസ് അറഫാ, ബികെ എസ് എഫ് കൺവീനർ ഹാരിസ് പയങ്ങാടി എന്നിവർ നബി നമുക്ക് കാണിച്ചു തന്ന മത സൗഹാർദ്ദവും മതേതരത്വത്തിൽ ഊന്നി കൊണ്ട് നാം മാതൃക കാണിക്കണമെന്നും പ്രസ്താവിച്ചു.