മനാമ: ബഹ്റൈനിൽ ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്രാഫ്റ്റ് ഇനങ്ങൾ സലീന അൻസാറും, ഡാൻസ് പരിശീലനം മറിയം ഖമീസും കുട്ടികൾക്കായി പരിചയപ്പെടുത്തി.
സുബീഷ് നിട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മർ ക്യാമ്പിന്റെ സമാപനയോഗം കെ. ടി. സലിം ഉത്ഘാടനം ചെയ്തു. സയ്ദ് ഹനീഫ് ആശംസകൾ നേർന്നു. റോജി ജോൺ സ്വാഗതവും റിയാസ് വടകര നന്ദിയും രേഖപ്പെടുത്തി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജീൻസ് അവന്യൂ, ഫവാസ് ബ്രോസ്റ്റഡ്, എൻഗേജ് സ്പോർട്സ് എന്നിവരുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിന് ജിഷാർ, ഗോപിനാഥ്,അനുപ്രിയ ശ്രീജിത്ത്,ശ്രുതി, സുനിൽ സജീഷ്,താൻസീർ,
രാഗേഷ്,അരുൺ ചന്ദ്രൻ,ഇല്യാസ്, ശിൽപ സിജു, രൻജു സംഗീത് എന്നിവർ നേതൃത്വം നൽകി.