മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹറിൻ ഗവൺമെന്റുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു.
കഴിഞ്ഞ ദിവസം സീഫിലെ റോയൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കീഴിലുള്ള റോയൽ ചാരിറ്റി സെൻററിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ടമായി 5 വീൽ ചെയറുകൾ കൂടി സൗജന്യമായി നൽകുകയുണ്ടായി.
സെന്ററിലെ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ യൂസഫ് അബ്ദുള്ള യൂസഫ് അൽ യാക്കൂബ് സൊസൈറ്റി ഭാരവാഹികളിൽ നിന്നും വീൽചെയറുകൾ ഏറ്റുവാങ്ങി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറു മുള്ളിൽ, ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു വരും ദിവസങ്ങളിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.