കടയ്ക്കൽ: ഓർമ്മക്കൂടാരം, കോട്ടപ്പുറം ഗ്രൂപ്പ് സംയുക്തമായി പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച ക്വിസ്, ചിത്രരചന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനം കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ വച്ച് കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ ഉത്ഘാടനം ചെയ്തു. ഗ്രൂപ്പ് അംഗം മർഫി അധ്യക്ഷനായിരുന്നു, സുജീഷ് ലാൽ സ്വാഗതം പറഞ്ഞു ഗ്രൂപ്പ് അഡ്മിന്മാരായ സുനിൽ ശങ്കർനഗർ, ഡോക്ടർ എൽ ടി ലക്ഷ്മി, അനിൽ ദേവിസ്റ്റുഡിയോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായിട്ടുള്ള പ്രീജ മുരളി, അനന്തലക്ഷ്മി മറ്റ് ഗ്രൂപ്പ് അംഗങ്ങൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.
