വെര്‍ജീനിയ: ഏഴു വയസ്സുകാരി നായയുടെ ആക്രമണത്തില്‍ മരിച്ച കേസില്‍ മുത്തച്ഛനെയും മുത്തശ്ശിയെയും പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.
നാലു വയസ്സുള്ള കുട്ടിയാണ് വീട്ടില്‍ വളര്‍ത്തിയിരുന്ന നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജനുവരി 29 നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഈ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളായ ആന്റണി ഫ്ലൗസ് (39), അലിഷിയ റെനെ (37) എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. മേയ് 13ന് കേസിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് ജൂറി കുട്ടിയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇവരെ ജയിലിലേക്കു മാറ്റി.
