
മനാമ: 2025 ഫോര്‍മുല 1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ മികച്ച പൊതുജന പങ്കാളിത്തത്തോടെ ഫോര്‍മുല 1 വില്ലേജില്‍ വിവിധ വിനോദ പരിപാടികളോടെ ആരംഭിച്ചു.
ബഹ്റൈനില്‍നിന്നും വിദേശത്തുനിന്നുമുള്ള സന്ദര്‍ശകര്‍ രാവിലെ മുതല്‍ തന്നെ ത്തെിത്തുടങ്ങി. കുട്ടികള്‍ക്കായി ഗെയിമുകളും സംവേദനാത്മക അനുഭവങ്ങളുമുള്ള പ്രത്യേക സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഇത് ധാരാളം കുടുംബങ്ങളെ ആകര്‍ഷിച്ചു. പ്രധാന വേദിയില്‍ ദിവസം മുഴുവന്‍ പ്രാദേശിക, അന്തര്‍ദേശീയ കലാകാരന്മാരുടെ സംഗീത, കലാപരിപാടികള്‍ അരങ്ങേറി.
