
കെയ്റോ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങിനെത്തിയപ്പോള്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അദ്ദേഹത്തെ സ്വീകരിച്ചു. അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്ക് കിരീടാവകാശി, രാജാവിന്റെ ആശംസകള്‍ അറിയിച്ചു.
ഉദ്ഘാടന വേളയില്‍ അല്‍ സിസിയെയും ഈജിപ്തിലെ ജനങ്ങളെയും കിരീടാവകാശി അഭിനന്ദിച്ചു. രാജ്യത്തിന്റെ സമ്പന്നമായ നാഗരികതയെയും മാനുഷിക പൈതൃകത്തെയും മ്യൂസിയം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


