കൊല്ലം: ഭാര്യാപിതാവിനെ മർദിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചുവെന്ന കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. പത്തനംതിട്ട എആർ ക്യാമ്പ് എസ്ഐ കാവനാട് മുക്കാട് വിളയിൽ സാൻജോ ക്ലീറ്റസിനെ(50)യാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. സാൻജോ ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ തടസം പിടിക്കാൻ വന്ന ഭാര്യാപിതാവ് കാവനാട് വിളയിൽ വീട്ടിൽ സ്റ്റീഫനെ(75)യാണ് മർദിച്ചത്. മകളുമായുള്ള തർക്കത്തിൽ സ്റ്റീഫൻ ഇടപെട്ടത് ഇഷ്ടപ്പെടാതെ വന്ന സാൻജോ ക്രൂരമായി മർദിക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. മർദനമേറ്റ സ്റ്റീഫൻ കൊല്ലാം ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് ശക്തികുളങ്ങര പൊലീസിൽ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. എസ്ഐമാരായ ദിലീപ്, പ്രദീപ്, എസ്സിപിഒ അബു താഹിർ, സിപിഓമാരായ സിധിഷ്, ശ്രീകാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു