തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടക്കേസ് നൽകിയിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് കേസ് കൊടുത്തില്ലെന്നും സുധാകരൻ ചോദിച്ചു. എം വി ഗോവിന്ദന്റെ മടിയിൽ കനമില്ലെന്നും അതുകൊണ്ടാണ് പരാതി നൽകിയതെന്നും സുധാകരൻ പറഞ്ഞു.
മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കും. പാർട്ടി പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് സ്ഥാനമില്ല. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കുമെന്നും സുധാകരൻ പറഞ്ഞു.