തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ ഇന്ന് നിയമസഭയിൽ നടത്തിയതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണ് നയപ്രഖ്യാപന പ്രസംഗമെന്നും സതീശൻ കുറ്റപ്പെടുത്തി.
വസ്തുതകളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ പ്രസംഗത്തിലുണ്ട്. സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്നത് പരിഹാസ്യമായ പ്രസ്താവനയാണ്. ഗവർണറെകൊണ്ട് ഇക്കാര്യം പറയിച്ചു. ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സതീശൻ ആരോപിച്ചു.
കേരളത്തിലേത് ഏറ്റവും മോശം പൊലീസാണെന്നും ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദികൾ പോലും പോലീസ് സേനയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. സിൽവർ ലൈൻ നടപ്പാക്കാൻ കേന്ദ്രം അനുമതി നൽകിയാലും അത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.