തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയിലെ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശവും പ്രചരിപ്പിക്കുന്നതിലൂടെ സ്നേഹം, അനുകമ്പ, ക്ഷമ എന്നീ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ഒരു ആഘോഷമാണ് ക്രിസ്തുമസ് എന്നും അദ്ദേഹം പറഞ്ഞു.
സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളെ പ്രകാശപൂരിതമാക്കുകയും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യട്ടെ എന്നും ഗവർണർ കുറിച്ചു.