
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏപ്രില്‍ 5 മുതല്‍ 50% ജീവനക്കാരുടെ ഹാജരോടെ പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത് തുടരും. എന്നിരുന്നാലും പൊതു താല്പര്യങ്ങളുടെ ആവശ്യതകള്ക്കനുസൃതമായി പൂര്‍ണ്ണമായ ശാരീരിക സാന്നിധ്യം ആവശ്യമുള്ള ജോലിയുടെ സ്വഭാവമുള്ള മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കും.
ജോലിസ്ഥലങ്ങള്ക്കുള്ളിലെ അലാറം സംവിധാനങ്ങള്‍, സുരക്ഷാ നടപടിക്രമങ്ങള്‍, ഒഴിപ്പിക്കല്‍ നടപടികള്‍, മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സിവില്‍ സര്‍വീസ് ബ്യൂറോ വ്യക്തമാക്കി.


