തിരുവനന്തപുരം: സര്‍ക്കാറിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ച മന്ത്രിമാര്‍ അദ്ദേഹത്തിന് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് സമ്മാനിച്ചത്. കഴിഞ്ഞവര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ഇത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഗവര്‍ണര്‍ ഓണം ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു.
Trending
- ബഹ്റൈനില്‍ 29 വര്‍ഷത്തിനുശേഷം റമദാന് പൂര്‍ണമായി ശൈത്യകാലത്ത്
- ബഹ്റൈനില്‍ അഞ്ചു ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയില്‍
- മനുഷ്യക്കടത്ത് കേസില്‍ രണ്ടു പേര്‍ക്ക് അഞ്ചു വര്‍ഷം വീതം തടവ്
- കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ നോര്‍ക്ക ഹെല്പ് ഡെസ്ക് കെ.എസ്.സി.എയില്‍ ഉദ്ഘാടനം ചെയ്തു
- കാറിടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്ക്
- അവശ്യസാധന വിലകള്‍ പാര്‍ലമെന്റ് പരിശോധിക്കും
- അമേരിക്കന്‍ ഗായിക ദോജ കാറ്റ് ബഹ്റൈനിലെ വേദിയിലെത്തുന്നു
- ഖാലിദ് ബിന്‍ ഹമദ് ഫുട്ബോള്‍ കപ്പ്: റിഫ ചാമ്പ്യന്മാരായി


