
മനാമ: ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ജി.ഒ.പി.ഐ.ഒ) ബഹ്റൈൻ ആദ്യമായി ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ 90ലധികം ജൂനിയർ കളിക്കാർ (19 വയസ്സിന് താഴെയുള്ളവർ) സിംഗിൾസ്, ഡബിൾസ് ഇനങ്ങളിൽ മാറ്റുരച്ചു. ചടങ്ങിൽ മുഖ്യാതിഥിയായ
ബഹ്റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷന്റെ പപരിശീലകൻ അഹമ്മദ് അൽ ജലാദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.


ടൂർണമെന്റിന്റെ ഗോൾഡ് സ്പോൺസർമാർ കിംസ് ഹെൽത്ത് ഗ്രൂപ്പ്, പ്രോ കോട്ട്, ഗ്ലോബൽ റിമോർട്ട് എന്നിവരും സിൽവർ സ്പോൺസർമാർ ബുറൂജ് പ്രസ്സ്, ഗ്രേ ഇമേജ്, സംഗീത റെസ്റ്റോറന്റ്, വി.എം.ബി. എന്നിവരുമായിരുന്നു.
പങ്കെടുത്ത എല്ലാവർക്കും വി.എം.ബി. ഹരിബോ സ്പോൺസർ ചെയ്ത സർട്ടിഫിക്കറ്റുകളും ഗുഡി ബാഗുകളും നൽകി. വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികൾ സമ്മാനിച്ചു, സെമി ഫൈനലിസ്റ്റുകൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി.


