ജുഫൈര്‍ (ബഹ്റൈന്‍): ഗ്ലോബല്‍ ഓര്ഗനൈസേഷന് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ജി.ഒ.പി.ഐ.ഒ) സംഘടിപ്പിക്കുന്ന ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കും. ടൂര്‍ണമെന്റ് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമെന്ന് ജി.ഒ.പി.ഐ.ഒ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അണ്ടര്‍ 19 ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ജി.സി.സി. രാജ്യങ്ങളിലുടനീളമുള്ള 130 പേര് സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജി.ഒ.പി.ഐ.ഒ. സ്പോര്‍ട്സ് കൗണ്‍സില്‍ മേധാവി ബിനു പാപ്പച്ചന് പറഞ്ഞു. ഗ്ലോബല്‍ റിമോര്‍ട്ട്, പ്രോകോട്ട്, കിംസ്, ബുറൂജ് പ്രസ്സ്, സംഗീത റെസ്റ്റോറന്റ്, ഗ്രേ ഇമേജ്, വി.എം.ബി. എന്നിവയുള്‍പ്പെടെയുള്ള സ്പോണ്‍സര്‍മാരുടെ പിന്തുണയോടെയാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരെയും ജി.ഒ.പി.ഐ.ഒ. ബഹ്റൈന്‍ പ്രസിഡന്റ് ടീന മാത്യു ക്ഷണിച്ചു. വൈസ് പ്രസിഡന്റ് സാമുവല്‍ പോള്‍, പി.ആര്. സെക്രട്ടറി അമീന റഹ്മാന്, ലത വിനോദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Trending
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു