സൗത്ത് കരോലിനാ: കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിന് യു.എസ്. ഹൗസില്‍ പത്തു റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ കൂട്ടത്തില്‍ ഡമോക്രാറ്റുകളോടു ചേര്‍ന്ന് വോട്ടു ചെയ്ത യു.എസ്. ഹൗസ് പ്രതിനിധി റ്റോം റൈസിന് സൗത്ത് കരോലിനാ സെവന്റ് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വന്‍ പരാജയം. ട്രമ്പ് പിന്തുണച്ച റസ്സല്‍ ഫ്രൈയാണ് ഇവിടെ ടോമിനെ പരാജയപ്പെടുത്തിയത്. രാജ്യം വളരെ താല്പര്യത്തോടെ ഉറ്റു നോക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്.
സൗത്ത് കരോലിനാ മുന്‍ ഗവര്‍ണ്ണര്‍ നിക്കി ഹേലിയും റസ്സലിനെ പിന്തുണച്ചിരുന്നു.
ടോം റൈസ് അഞ്ചു തവണയാണ് ഇവിടെ നിന്നും യു.എസ്. ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ട്രമ്പിനെതിരെ വോട്ടു ചെയ്ത പത്തുപേരില്‍ പരാജയപ്പെട്ട ആദ്യഅംഗമാണ് ടോം റൈസ്. 99 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ റസ്സല്‍ ഫ്രൈ 57 ശതമാനം വോട്ടുകള്‍ നേടി ടോമിന് 24.6 ശതമാനം മാത്രമേ നേടാനായുള്ളൂ.
