ന്യൂഡല്‍ഹി: വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഗൂഗിള്‍. ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ ആറാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുന്ദര്‍ പിച്ചെയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു 75000 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം. അടുത്ത അഞ്ചു മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ ഇന്ത്യയില്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തും. കുറഞ്ഞ ചെലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നല്കാന് കഴിയുന്ന നിര്‍മ്മാതാക്കളുമായി കമ്പനി സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്.കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗുണ നിലവാരമുള്ള സ്മാര്‍ട്ട് ഫോണുകള്‍ കമ്പനി പുറത്തിറക്കുമെന്നും അതിലൂടെ പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കുറഞ്ഞ ചിലവിലുള്ള സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മ്മാണവും, ലോകോത്തര നിലവാരത്തിലുള്ള ടെലികോം അടിസ്ഥാന സൗകര്യങ്ങളും പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് കമ്പനി പറയുന്നത്.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്