മനാമ: നവരാത്രി ആഘോഷങ്ങളിലെ വർണ്ണക്കാഴ്ചകളാണ് ബൊമ്മക്കൊലു. പുരാണ കഥാപാത്രങ്ങളും ദൈവങ്ങളും ഉൾപ്പെടെ നിരവധി രൂപങ്ങൾ ബൊമ്മക്കൊലുവിൽ ഉണ്ടാകും. ബഹ്റൈനിലെ ശ്യാംകൃഷ്ണന്റെ വീട്ടിലെ നവരാത്രിയോടനുബന്ധിച്ചുള്ള ബൊമ്മക്കൊലു ഏറെ പ്രശസ്തമായ ഒന്നാണ്. അറബികൾ ഉൾപ്പെടെ സ്വദേശികളായ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ എല്ലാക്കൊല്ലവും സന്ദർശനത്തിനായി എത്താറുണ്ട്. എന്നാൽ കോവിഡ് മൂലം ഇപ്രാവശ്യം ഇവിടെ സന്ദർശനം അനുവദിച്ചിരുന്നില്ല.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കോവിഡിന്റെ സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിൽ ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് ബഹ്റൈൻ ഗവൺമെന്റ് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ കോവിഡ് മൂലം കൊലു സന്ദർശനം സാധ്യമാകില്ലായെങ്കിലും പതിവ് ചടങ്ങുകൾ തുടരുന്നു.