അബുദാബി: അബുദാബി ഗവ. പ്രശസ്ത മലയാള നടൻ നിവിൻ പോളിക്കും സംവിധായകനും /നടനുമായ റോഷൻ ആൻഡ്രോസിനും ഇന്ന് ഗോൾഡൻ വിസ അനുവദിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പില്‍ നിന്നുള്ള സാലിഹ് അല്‍ ഹമ്മദി,ഹെസ്സ അല്‍ ഹമ്മദി എന്നിവര്‍ വിസ കൈമാറി.
ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം എ, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചർച്ചയിൽ അബുദാബിയിലെ സിനിമാ നിർമ്മാണങ്ങൾക്ക് പിന്തുണ നൽകാനും പണം നൽകാനും ഗവൺമെന്റ് ഉദ്യോഗസ്ഥർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.