യുഎഇ: സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും യുഎഇയുടെ ഗോൾഡൻ വിസ. യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസയ്ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയിൽ നിന്നുള്ളവർ അർഹരാകുന്നത്. അടുത്ത ദിവസങ്ങളില്‍ ഇവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കും.
വിവിധ മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് യുഎഇ നല്കുന്ന ആദരമാണ് പത്തുവര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവരുടെ പാസ്പോര്ട്ടില് ഗോള്‍ഡന്‍ വിസപതിച്ച് നല്‍കും. നേരത്തെ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാരൂഖ് ഖാന്, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. സിനിമാതാരങ്ങളെ കൂടാതെ ഇന്ത്യന്‍ ടെന്നീസ് താരമായ സാനിയ മിര്‍സയ്ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.