
മനാമ: ബഹ്റൈനില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കാനുള്ള കുറഞ്ഞ നിക്ഷേപത്തുക 2,00,000 ദിനാറില്‍നിന്ന് 1,30,000 ദിനാറായി കുറച്ചു.
റിയല്‍ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുമുള്ള ദേശീയ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതുവഴി ഈ മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ.


